25.7.09

സ്ഥിരയാത്ര

വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി

ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!

9 comments:

 1. ഈ വാക്കുകളീ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. ഹൃദ്യം ചേട്ടാ

  ReplyDelete
 2. സ്ഥിരയാത്ര തന്നെ....

  ReplyDelete
 3. ആശയത്തിന്റെ വിരസതയിലും ഒരു സുഖമുണ്ട്‌.
  :)

  ReplyDelete
 4. അമ്മാവാ എല്ലവർക്കും ഒരു ദിവസം വരും.

  ReplyDelete
 5. മടക്കയാത്രക്കിനിയും നാളേറെയുണ്ട് ഈ നാട്ടിന്‍
  നുനുത്ത സ്നേഹത്തിന്‍ ഇളം ചൂടറിഞ്ഞ് തുടരുക ആവോളം

  ReplyDelete
 6. പിറന്നത് വിണ്ണിലെന്നും മണ്ണിലേക്ക് നമ്മൾ പ്രവാസികളെന്നും വരികൾക്കിടയിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന കവിത.

  ReplyDelete