24.5.09

ദുഃഖങ്ങള്‍

ചന്നം പിന്നം മഴ പെയ്തു
പ്രകൃതി തന്‍ ദുഃഖങ്ങള്‍
ജലകണികയായി പെയ്തിറങ്ങി -
ഭൂമിദേവി ശാന്തയായി,പ്രകൃതിയും.!

എന്റെ ദുഃഖങ്ങള്‍ ഘനീഭവിച്ചിരുന്നു,
കണ്ണുനീരും എന്നേ ഉണങ്ങിയിരുന്നു.!

16.5.09

രാഷ്ട്രീയം

വലതന്‍ ജയിച്ചു.
ഇടതനോ തകര്‍ന്നു
ഇടതും വലതുമല്ലാത്ത പാവം ജനമോ
അവനെന്നും പെരുവഴിയില്‍

ജയത്തിന്റെ മാറ്റൊലിയില്‍
പരാജയത്തിന്റെ കരച്ചിലില്‍
വിശപ്പിന്റെ നിലവിളി അലിഞ്ഞുപോകുന്നു.

14.5.09

ദൈവം

ചേതനയില്‍ വിടരാത്ത
മൊഴിയില്‍ തികയാത്ത
അറിവില്‍ ഒതുങ്ങാത്ത
മനസ്സില്‍ വിരിയുന്ന

വിണ്ണില്‍ വിളങ്ങുന്ന
പാരില്‍ വിളയുന്ന
നന്മയാണ് ദൈവം
ആ സ്നേഹമാണ് ദൈവം

3.5.09

ഇനി ഞാന്‍ ഉറങ്ങട്ടെ

കരളുറങ്ങി കനവുറങ്ങി
നിനവുറങ്ങി

നീഹാരത്തിന്‍ ജലകണങ്ങളില്‍
എന്‍ കവിതയുമുറങ്ങി

എന്റെ ഹൃത്തില്‍ പിടയ്ക്കുന്ന
ആഗ്രഹങ്ങളുമുറങ്ങി

ഇനി ഞാന്‍ ഉറങ്ങട്ടെ
ഉണരാതിരിക്കാന്‍ ഉറങ്ങട്ടെ..!