24.12.09

പദയാത്ര..

കണ്‍ ചിമിഴ് വെള്ളത്തിലൂടെയെന്‍
ചിന്തകള്‍ കാട് കയറുന്നു...
എന്റെ മോഹങ്ങള്‍ വിങ്ങുന്നു...
എന്റെ സ്വര്‍ഗ്ഗത്തില്‍ വ്യഥകള്‍ കയറുന്നു..
ജ്വരമൊരു ശരീരത്തിന്‍ ചങ്ങാതിയാവുന്നു.
മൃതിയൊരു ജാരനെപ്പോള്‍ ഒളിച്ചെത്തുന്നു..
സുശ്രുതനും ചരകനും ആശ്വനിയെത്തേടുന്നു..
വീണ്ടുമൊരു പദയാത്ര തുടങ്ങുന്നു..

11.11.09

കര്‍ക്കിടകം

ആ കര്‍ക്കിടകം ഇന്നുമെന്നെ ഭയപ്പെടുത്തുന്നു
വറുതിയുടെ നാളുകളെ ഭയക്കുന്നില്ല.
കടുത്തമഴയും ഒഴിഞ്ഞ വയറുമെന്നെ
ഭയപ്പെടുത്തുന്നില്ല

മഴയുടെ തോഴന്‍ ഇടിയും മിന്നലും ഇന്നുഞാന്‍ മറന്നു..
കര്‍ക്കിടക മഴയിലെ ഇരുട്ടില്‍ പതുങ്ങുയെത്തുന്ന
ഘാതകര്‍ ഇന്നെന്നെ ഭയപ്പെടുത്തുന്നു..
മാറിയ ദൈവത്തിന്‍ നാട്ടിലെ മരണം വിതയ്ക്കും
ചെകുത്താന്‍മാരെന്നെ ഭയപ്പെടുത്തുന്നു..
വീണ്ടും കര്‍ക്കിടകം എന്നെ ഭയപ്പെടുത്തുന്നു.

26.10.09

വാഴ

കേരമൊരു കല്‍പ്പവൃക്ഷം
വാഴയെയുമൊഴിവാക്കണോ
പുകല്പ്പെട്ട വാഴ്ത്തലുകാര്‍
ഇല്ലായെന്നല്ലേ ന്യൂനം
പഴവും പിണ്ടിയും തടയും വിത്തുമെല്ലാം
ഗുണമേകും വാഴയും കല്‍പ്പവൃക്ഷം താന്‍..

15.10.09

അക്ഷരത്തിന്റെ കോപം

ഞാനെഴുതിയക്ഷരം വാക്കായി
വാക്കൊരു നീരസത്തിന്‍ നാവായി
ആ വഴുവഴുത്ത നാവിലൂടെ കോപം-
ഒഴുകുന്നു... നാവിലൂടെ മരണം വിതയ്ക്കുന്നു.
ഞാനെന്റെ വാക്കിനെ മായ്ച്ചു
എന്റെ പുസ്തകതാളുകള്‍ മടക്കിവെച്ചു..
എന്റെ വാക്കിനെ നല്ലൊരു സ്നേഹത്തിന്‍
തിരിയായി തെളിയിച്ചു വെച്ചു...

1.10.09

ഒരു തിരി

തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി

നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...

15.8.09

നന്മ

നേരുതന്‍ സരണിയിലൊരു-
കൈവിളക്കായി എന്മുമ്പിലെത്തുന്നു
എന്‍ ധൈര്യം
എന്നാന്മാവിന്‍ പുണ്യമീ ധൈര്യം
നല്ലൂ ഈഗുണം നേര്‍വഴികാട്ടാന്‍
വഴിമാറി അലയാതിരിക്കാന്‍
എന്നെ ഞാനാക്കാന്‍
എന്റെ ആത്മാവില്‍ നന്മയുടെ തിരികൊളുത്താന്‍
എന്‍ ധൈര്യമീ നന്മ. എന്റെ പുണ്യമീ നന്മ.

25.7.09

സ്ഥിരയാത്ര

വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി

ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!

9.7.09

ആത്മശത്രു

പശിയെന്നൊരുദര രോഗത്താല്‍ എന്‍കലയെ
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...

അതിന്റെ കണ്ണീരു ഞാനറിയുന്നു.
അതിന്റെ നെടുവീര്‍പ്പുകള്‍ എന്നുറക്കം കെടുത്തുന്നു..

ജീവിത ഭാണ്ഡാവിന്‍ ഞെരുക്കത്തില്‍
കലയെന്റെ ആത്മശത്രുവായീടുന്നു.

18.6.09

കൃത്യമായ ശവപേടകം

അളവുതൂക്കങ്ങളോ
കൃത്യതയോ നിന്‍ വിശ്വാസമോ-
യില്ലാത്തെ ഒരു ജന്മം ഈഭൂവില്‍ ഞാന്‍
കഴിഞ്ഞുവെങ്കിലും നിന്‍ ശക്തിയോന്നിനെ
തിരിച്ചറിഞ്ഞതിന്‍ ശേഷം കൃത്യമായൊരു
ശവപെടകത്തിലെന്നെ കുരുക്കിയ
നിത്യശക്തിയെ നിനക്ക് പ്രണാമം.

10.6.09

നൊമ്പരങ്ങള്‍

ഗതകാല സ്മരണകള്‍
തരുമോരോ നൊമ്പരങ്ങള്‍
ഇനിയുമെന്തേ എന്നെ കൈവേടിയാത്തൂ.

എന്‍ മിഴികളില്‍ ഇന്നുമൊരു
അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.

ഒരുപക്ഷെ എന്നാത്മാവിന്‍
കൈപിടിച്ചോരുനാള്‍ അതും കൂടെ
പോകുമെന്നാവും.......

1.6.09

കിളിക്കൊഞ്ചല്‍

ആ കിളിക്കൊഞ്ചല്‍ ഇന്നില്ല
മുറ്റത്തെ കപ്പമാവിന്‍ ശിഖരവും ഇന്നില്ല
ആയുസ്സ് അടര്‍ന്ന എന്‍ തനുവിന്‍ ‍
അവസാനശ്വസവും അലിഞ്ഞമര്‍ന്നു

ചിതയില്‍ ദഹിപ്പിച്ച തീ മാവിന്‍ -
കൊള്ളികളില്‍ ആയിരുന്നല്ലോ.
മാങ്കോമ്പുമില്ല കൂജനവുമില്ല
അതുകേള്‍ക്കാന്‍ ഞാനുമില്ല!!

24.5.09

ദുഃഖങ്ങള്‍

ചന്നം പിന്നം മഴ പെയ്തു
പ്രകൃതി തന്‍ ദുഃഖങ്ങള്‍
ജലകണികയായി പെയ്തിറങ്ങി -
ഭൂമിദേവി ശാന്തയായി,പ്രകൃതിയും.!

എന്റെ ദുഃഖങ്ങള്‍ ഘനീഭവിച്ചിരുന്നു,
കണ്ണുനീരും എന്നേ ഉണങ്ങിയിരുന്നു.!

16.5.09

രാഷ്ട്രീയം

വലതന്‍ ജയിച്ചു.
ഇടതനോ തകര്‍ന്നു
ഇടതും വലതുമല്ലാത്ത പാവം ജനമോ
അവനെന്നും പെരുവഴിയില്‍

ജയത്തിന്റെ മാറ്റൊലിയില്‍
പരാജയത്തിന്റെ കരച്ചിലില്‍
വിശപ്പിന്റെ നിലവിളി അലിഞ്ഞുപോകുന്നു.

14.5.09

ദൈവം

ചേതനയില്‍ വിടരാത്ത
മൊഴിയില്‍ തികയാത്ത
അറിവില്‍ ഒതുങ്ങാത്ത
മനസ്സില്‍ വിരിയുന്ന

വിണ്ണില്‍ വിളങ്ങുന്ന
പാരില്‍ വിളയുന്ന
നന്മയാണ് ദൈവം
ആ സ്നേഹമാണ് ദൈവം

3.5.09

ഇനി ഞാന്‍ ഉറങ്ങട്ടെ

കരളുറങ്ങി കനവുറങ്ങി
നിനവുറങ്ങി

നീഹാരത്തിന്‍ ജലകണങ്ങളില്‍
എന്‍ കവിതയുമുറങ്ങി

എന്റെ ഹൃത്തില്‍ പിടയ്ക്കുന്ന
ആഗ്രഹങ്ങളുമുറങ്ങി

ഇനി ഞാന്‍ ഉറങ്ങട്ടെ
ഉണരാതിരിക്കാന്‍ ഉറങ്ങട്ടെ..!

18.4.09

ഉദ്വേഗം

തെരഞ്ഞെടുപ്പ് കഴിഞ്ഞു
ജനക്കൂട്ടം പിരിഞ്ഞു
നേതാവിനും അണികള്‍ക്കും ഉദ്വേഗം
എന്താവും വിപാകം
രാമനും ചിരുതയ്ക്കും ഉദ്വേഗം
എങ്ങനെ നാളെ കഞ്ഞിവെക്കും !

10.4.09

മനുഷ്യന്‍

ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
ആശയില്‍ കുരുങ്ങിയ ശരീരവും ,

മറക്കുന്ന മനുഷ്യത്വവും പിന്നീടൊരിക്കലും
മനുഷ്യനായി തീരുവാന്‍ കഴില്ലെന്നത്

മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
രണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം .

4.4.09

മതം

മതമെന്തു നിന്റെ
ഇന്നവനും അത് ചോദിക്കുന്നു .

ഇന്നലെ വരെയെന്‍ ചങ്ങാതി
ഇന്നെന്റെ മതം ചോദിക്കുന്നു .

മതമെന്ന "മദം" നിന്റെ മതം .
മനുഷ്യത്വം അതെന്റെ മതം ഞാനും ചൊല്ലി .

28.3.09

ശ്രീ

പെറ്റമ്മതന്‍ മുലപ്പാലിനെന്നപോല്‍
സ്വന്തവും മഹത്വവുമെന്റെ മലയാളം
അതെന്റെ മഹിമ , എന്റെ കുളിര്‍മ്മ എന്റെ ശ്രീ .

വിദൂരത്തു പോയാലും നാട് മറഞ്ഞാലും
മറന്നാലും കിനാവില്‍ അലിഞ്ഞാലും
അതെന്റെ സ്വകാര്യം എന്റെ ശ്രീ .

19.3.09

കൊതി

നേതാക്കള്‍ക്ക് ജയിക്കാന്‍ കൊതി .
ബ്ലോഗേഴ്സിനു കമന്റിനു കൊതി .

യുദ്ധങ്ങളില്‍ ജയിക്കാന്‍ കൊതി .
തെറിവിളികളില്‍ മികയ്ക്കാന്‍ കൊതി .

പാര്‍ട്ടിയെ പിളര്‍ത്താന്‍ കൊതി .
പിളര്‍ത്തിയതിനെ തളര്‍ത്താന്‍ കൊതി .

ചിലതിനെ വളര്‍ത്താന്‍ കൊതി .
എങ്കിലും കൊതി മാറ്റിവെയ്ക്കുന്നതാണ് "മതി" .

13.3.09

കുട്ടി "ചിന്ത"കള്‍

ചിന്തിച്ചാല്‍ അന്തമില്ല .
ചിന്തിച്ചില്ലേല്‍ കുന്തവുമില്ല പോലും .

പോസ്റ്റിയാല്‍ വായനക്കാര്‍ വേണം .
പോസ്റ്റിയാല്‍ വായനക്കാര്‍ അറിയണം .

അപ്പോള്‍ ചിന്തയില്‍ വരണം .
ചിന്തയും വേണം ചിന്തിക്കുകയും വേണം .

8.3.09

ബ്ലോഗ് എഴുതാന്‍ കുട്ടിയും വരുന്നു .
പേരില്‍ മാത്രമേ കുട്ടിയുള്ളൂ .
കുട്ടിത്തമൊട്ടില്ല താനും .
മൂന്നു കുട്ടികള്‍ സ്വന്തമായും ഉണ്ട് .

ഞാന്‍ കുട്ടി .
വാമദേവന്‍ കുട്ടി .