25.7.09

സ്ഥിരയാത്ര

വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി

ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!

9.7.09

ആത്മശത്രു

പശിയെന്നൊരുദര രോഗത്താല്‍ എന്‍കലയെ
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...

അതിന്റെ കണ്ണീരു ഞാനറിയുന്നു.
അതിന്റെ നെടുവീര്‍പ്പുകള്‍ എന്നുറക്കം കെടുത്തുന്നു..

ജീവിത ഭാണ്ഡാവിന്‍ ഞെരുക്കത്തില്‍
കലയെന്റെ ആത്മശത്രുവായീടുന്നു.