15.10.09

അക്ഷരത്തിന്റെ കോപം

ഞാനെഴുതിയക്ഷരം വാക്കായി
വാക്കൊരു നീരസത്തിന്‍ നാവായി
ആ വഴുവഴുത്ത നാവിലൂടെ കോപം-
ഒഴുകുന്നു... നാവിലൂടെ മരണം വിതയ്ക്കുന്നു.
ഞാനെന്റെ വാക്കിനെ മായ്ച്ചു
എന്റെ പുസ്തകതാളുകള്‍ മടക്കിവെച്ചു..
എന്റെ വാക്കിനെ നല്ലൊരു സ്നേഹത്തിന്‍
തിരിയായി തെളിയിച്ചു വെച്ചു...

2 comments:

 1. അക്ഷരം വാക്കും
  വാക്കില്‍ നീരസവും പിന്നെ കോപവും
  നിറയുമെങ്കില്‍ തീര്‍ച്ചയായും
  ആ അക്ഷരത്തെ വാക്കിനെ
  മായിക്കുക തന്നെ വേണം
  തീര്‍ച്ചയായും കോപവും നീരസവും
  മരണതുല്യംതന്നെയാണ്.
  വളരെ നല്ല ഒരു ചിന്ത

  ReplyDelete
 2. വാക്കുകള്‍ സുഗന്ധമുള്ളവ മാത്രമായെന്കില്‍ ....എത്ര സുഗന്ധ പുരിതമായേനെ ഈ ഭൂതലം .... അക്ഷരത്തിനും ...അതുചേര്‍ന്ന വരികള്‍ക്കും ..ആശംസ എന്ന വാക്ക്‌ ...

  ReplyDelete