കേരമൊരു കല്‍പ്പവൃക്ഷം
വാഴയെയുമൊഴിവാക്കണോ
പുകല്പ്പെട്ട വാഴ്ത്തലുകാര്‍
ഇല്ലായെന്നല്ലേ ന്യൂനം
പഴവും പിണ്ടിയും തടയും വിത്തുമെല്ലാം
ഗുണമേകും വാഴയും കല്‍പ്പവൃക്ഷം താന്‍..
26.10.09
15.10.09
അക്ഷരത്തിന്റെ കോപം
ഞാനെഴുതിയക്ഷരം വാക്കായി
വാക്കൊരു നീരസത്തിന്‍ നാവായി
ആ വഴുവഴുത്ത നാവിലൂടെ കോപം-
ഒഴുകുന്നു... നാവിലൂടെ മരണം വിതയ്ക്കുന്നു.
ഞാനെന്റെ വാക്കിനെ മായ്ച്ചു
എന്റെ പുസ്തകതാളുകള്‍ മടക്കിവെച്ചു..
എന്റെ വാക്കിനെ നല്ലൊരു സ്നേഹത്തിന്‍
തിരിയായി തെളിയിച്ചു വെച്ചു...
വാക്കൊരു നീരസത്തിന്‍ നാവായി
ആ വഴുവഴുത്ത നാവിലൂടെ കോപം-
ഒഴുകുന്നു... നാവിലൂടെ മരണം വിതയ്ക്കുന്നു.
ഞാനെന്റെ വാക്കിനെ മായ്ച്ചു
എന്റെ പുസ്തകതാളുകള്‍ മടക്കിവെച്ചു..
എന്റെ വാക്കിനെ നല്ലൊരു സ്നേഹത്തിന്‍
തിരിയായി തെളിയിച്ചു വെച്ചു...
1.10.09
ഒരു തിരി
തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി
നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി
നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...
15.8.09
നന്മ
നേരുതന്‍ സരണിയിലൊരു-
കൈവിളക്കായി എന്മുമ്പിലെത്തുന്നു
എന്‍ ധൈര്യം
എന്നാന്മാവിന്‍ പുണ്യമീ ധൈര്യം
നല്ലൂ ഈഗുണം നേര്‍വഴികാട്ടാന്‍
വഴിമാറി അലയാതിരിക്കാന്‍
എന്നെ ഞാനാക്കാന്‍
എന്റെ ആത്മാവില്‍ നന്മയുടെ തിരികൊളുത്താന്‍
എന്‍ ധൈര്യമീ നന്മ. എന്റെ പുണ്യമീ നന്മ.
കൈവിളക്കായി എന്മുമ്പിലെത്തുന്നു
എന്‍ ധൈര്യം
എന്നാന്മാവിന്‍ പുണ്യമീ ധൈര്യം
നല്ലൂ ഈഗുണം നേര്‍വഴികാട്ടാന്‍
വഴിമാറി അലയാതിരിക്കാന്‍
എന്നെ ഞാനാക്കാന്‍
എന്റെ ആത്മാവില്‍ നന്മയുടെ തിരികൊളുത്താന്‍
എന്‍ ധൈര്യമീ നന്മ. എന്റെ പുണ്യമീ നന്മ.
25.7.09
സ്ഥിരയാത്ര
വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി
ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി
ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!
9.7.09
ആത്മശത്രു
പശിയെന്നൊരുദര രോഗത്താല്‍ എന്‍കലയെ
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...
അതിന്റെ കണ്ണീരു ഞാനറിയുന്നു.
അതിന്റെ നെടുവീര്‍പ്പുകള്‍ എന്നുറക്കം കെടുത്തുന്നു..
ജീവിത ഭാണ്ഡാവിന്‍ ഞെരുക്കത്തില്‍
കലയെന്റെ ആത്മശത്രുവായീടുന്നു.
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...
അതിന്റെ കണ്ണീരു ഞാനറിയുന്നു.
അതിന്റെ നെടുവീര്‍പ്പുകള്‍ എന്നുറക്കം കെടുത്തുന്നു..
ജീവിത ഭാണ്ഡാവിന്‍ ഞെരുക്കത്തില്‍
കലയെന്റെ ആത്മശത്രുവായീടുന്നു.
18.6.09
കൃത്യമായ ശവപേടകം
അളവുതൂക്കങ്ങളോ
കൃത്യതയോ നിന്‍ വിശ്വാസമോ-
യില്ലാത്തെ ഒരു ജന്മം ഈഭൂവില്‍ ഞാന്‍
കഴിഞ്ഞുവെങ്കിലും നിന്‍ ശക്തിയോന്നിനെ
തിരിച്ചറിഞ്ഞതിന്‍ ശേഷം കൃത്യമായൊരു
ശവപെടകത്തിലെന്നെ കുരുക്കിയ
നിത്യശക്തിയെ നിനക്ക് പ്രണാമം.
കൃത്യതയോ നിന്‍ വിശ്വാസമോ-
യില്ലാത്തെ ഒരു ജന്മം ഈഭൂവില്‍ ഞാന്‍
കഴിഞ്ഞുവെങ്കിലും നിന്‍ ശക്തിയോന്നിനെ
തിരിച്ചറിഞ്ഞതിന്‍ ശേഷം കൃത്യമായൊരു
ശവപെടകത്തിലെന്നെ കുരുക്കിയ
നിത്യശക്തിയെ നിനക്ക് പ്രണാമം.
Subscribe to:
Posts (Atom)
