24.12.09

പദയാത്ര..

കണ്‍ ചിമിഴ് വെള്ളത്തിലൂടെയെന്‍
ചിന്തകള്‍ കാട് കയറുന്നു...
എന്റെ മോഹങ്ങള്‍ വിങ്ങുന്നു...
എന്റെ സ്വര്‍ഗ്ഗത്തില്‍ വ്യഥകള്‍ കയറുന്നു..
ജ്വരമൊരു ശരീരത്തിന്‍ ചങ്ങാതിയാവുന്നു.
മൃതിയൊരു ജാരനെപ്പോള്‍ ഒളിച്ചെത്തുന്നു..
സുശ്രുതനും ചരകനും ആശ്വനിയെത്തേടുന്നു..
വീണ്ടുമൊരു പദയാത്ര തുടങ്ങുന്നു..

11.11.09

കര്‍ക്കിടകം

ആ കര്‍ക്കിടകം ഇന്നുമെന്നെ ഭയപ്പെടുത്തുന്നു
വറുതിയുടെ നാളുകളെ ഭയക്കുന്നില്ല.
കടുത്തമഴയും ഒഴിഞ്ഞ വയറുമെന്നെ
ഭയപ്പെടുത്തുന്നില്ല

മഴയുടെ തോഴന്‍ ഇടിയും മിന്നലും ഇന്നുഞാന്‍ മറന്നു..
കര്‍ക്കിടക മഴയിലെ ഇരുട്ടില്‍ പതുങ്ങുയെത്തുന്ന
ഘാതകര്‍ ഇന്നെന്നെ ഭയപ്പെടുത്തുന്നു..
മാറിയ ദൈവത്തിന്‍ നാട്ടിലെ മരണം വിതയ്ക്കും
ചെകുത്താന്‍മാരെന്നെ ഭയപ്പെടുത്തുന്നു..
വീണ്ടും കര്‍ക്കിടകം എന്നെ ഭയപ്പെടുത്തുന്നു.

26.10.09

വാഴ

കേരമൊരു കല്‍പ്പവൃക്ഷം
വാഴയെയുമൊഴിവാക്കണോ
പുകല്പ്പെട്ട വാഴ്ത്തലുകാര്‍
ഇല്ലായെന്നല്ലേ ന്യൂനം
പഴവും പിണ്ടിയും തടയും വിത്തുമെല്ലാം
ഗുണമേകും വാഴയും കല്‍പ്പവൃക്ഷം താന്‍..

15.10.09

അക്ഷരത്തിന്റെ കോപം

ഞാനെഴുതിയക്ഷരം വാക്കായി
വാക്കൊരു നീരസത്തിന്‍ നാവായി
ആ വഴുവഴുത്ത നാവിലൂടെ കോപം-
ഒഴുകുന്നു... നാവിലൂടെ മരണം വിതയ്ക്കുന്നു.
ഞാനെന്റെ വാക്കിനെ മായ്ച്ചു
എന്റെ പുസ്തകതാളുകള്‍ മടക്കിവെച്ചു..
എന്റെ വാക്കിനെ നല്ലൊരു സ്നേഹത്തിന്‍
തിരിയായി തെളിയിച്ചു വെച്ചു...

1.10.09

ഒരു തിരി

തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ആ നല്ല നാളുകളെന്‍ മനസ്സില്‍
നന്മതന്‍ കൈവിളക്ക് ചാര്‍ത്തി
വിദ്വെഷമലിയിക്കും കൈത്തിരി ചാര്‍ത്തി

നന്മയുടെ ആമോദമെന്‍ മനസ്സില്‍ ചാര്‍ത്തി
ആസുഖത്തില്‍ എന്മനമുരുകി
നല്ല നാളെയ്ക്കു ഒരു തിരി കരുതി...

15.8.09

നന്മ

നേരുതന്‍ സരണിയിലൊരു-
കൈവിളക്കായി എന്മുമ്പിലെത്തുന്നു
എന്‍ ധൈര്യം
എന്നാന്മാവിന്‍ പുണ്യമീ ധൈര്യം
നല്ലൂ ഈഗുണം നേര്‍വഴികാട്ടാന്‍
വഴിമാറി അലയാതിരിക്കാന്‍
എന്നെ ഞാനാക്കാന്‍
എന്റെ ആത്മാവില്‍ നന്മയുടെ തിരികൊളുത്താന്‍
എന്‍ ധൈര്യമീ നന്മ. എന്റെ പുണ്യമീ നന്മ.

25.7.09

സ്ഥിരയാത്ര

വന്നൊരിക്കലീ മണ്ണില്‍
പുതുതായി
നനുത്ത സ്നേഹത്തിന്‍ സുഖമറിഞ്ഞു
ജീവിത പന്ഥാവില്‍ പല നാട്ടില്‍
പ്രവാസിയായി മറ്റൊരാളായി

ഇനിയൊരിക്കല്‍ എന്നേക്കുമായി
തീരുന്നയാത്രയില്‍
ഞാന്‍ വന്ന വിണ്ണിലേക്കൊരു യാത്ര.
ഒരു സ്ഥിരയാത്ര..!!