അളവുതൂക്കങ്ങളോ
കൃത്യതയോ നിന്‍ വിശ്വാസമോ-
യില്ലാത്തെ ഒരു ജന്മം ഈഭൂവില്‍ ഞാന്‍
കഴിഞ്ഞുവെങ്കിലും നിന്‍ ശക്തിയോന്നിനെ
തിരിച്ചറിഞ്ഞതിന്‍ ശേഷം കൃത്യമായൊരു
ശവപെടകത്തിലെന്നെ കുരുക്കിയ
നിത്യശക്തിയെ നിനക്ക് പ്രണാമം.
18.6.09
10.6.09
നൊമ്പരങ്ങള്‍
ഗതകാല സ്മരണകള്‍
തരുമോരോ നൊമ്പരങ്ങള്‍
ഇനിയുമെന്തേ എന്നെ കൈവേടിയാത്തൂ.
എന്‍ മിഴികളില്‍ ഇന്നുമൊരു
അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.
ഒരുപക്ഷെ എന്നാത്മാവിന്‍
കൈപിടിച്ചോരുനാള്‍ അതും കൂടെ
പോകുമെന്നാവും.......
തരുമോരോ നൊമ്പരങ്ങള്‍
ഇനിയുമെന്തേ എന്നെ കൈവേടിയാത്തൂ.
എന്‍ മിഴികളില്‍ ഇന്നുമൊരു
അശ്രുകണം ഇനിയുമെന്തേ വിട്ടു പോകാത്തൂ.
ഒരുപക്ഷെ എന്നാത്മാവിന്‍
കൈപിടിച്ചോരുനാള്‍ അതും കൂടെ
പോകുമെന്നാവും.......
1.6.09
കിളിക്കൊഞ്ചല്‍
ആ കിളിക്കൊഞ്ചല്‍ ഇന്നില്ല
മുറ്റത്തെ കപ്പമാവിന്‍ ശിഖരവും ഇന്നില്ല
ആയുസ്സ് അടര്‍ന്ന എന്‍ തനുവിന്‍
അവസാനശ്വസവും അലിഞ്ഞമര്‍ന്നു
ചിതയില്‍ ദഹിപ്പിച്ച തീ മാവിന്‍ -
കൊള്ളികളില്‍ ആയിരുന്നല്ലോ.
മാങ്കോമ്പുമില്ല കൂജനവുമില്ല
അതുകേള്‍ക്കാന്‍ ഞാനുമില്ല!!
മുറ്റത്തെ കപ്പമാവിന്‍ ശിഖരവും ഇന്നില്ല
ആയുസ്സ് അടര്‍ന്ന എന്‍ തനുവിന്‍
അവസാനശ്വസവും അലിഞ്ഞമര്‍ന്നു
ചിതയില്‍ ദഹിപ്പിച്ച തീ മാവിന്‍ -
കൊള്ളികളില്‍ ആയിരുന്നല്ലോ.
മാങ്കോമ്പുമില്ല കൂജനവുമില്ല
അതുകേള്‍ക്കാന്‍ ഞാനുമില്ല!!
24.5.09
ദുഃഖങ്ങള്‍
ചന്നം പിന്നം മഴ പെയ്തു
പ്രകൃതി തന്‍ ദുഃഖങ്ങള്‍
ജലകണികയായി പെയ്തിറങ്ങി -
ഭൂമിദേവി ശാന്തയായി,പ്രകൃതിയും.!
എന്റെ ദുഃഖങ്ങള്‍ ഘനീഭവിച്ചിരുന്നു,
കണ്ണുനീരും എന്നേ ഉണങ്ങിയിരുന്നു.!
പ്രകൃതി തന്‍ ദുഃഖങ്ങള്‍
ജലകണികയായി പെയ്തിറങ്ങി -
ഭൂമിദേവി ശാന്തയായി,പ്രകൃതിയും.!
എന്റെ ദുഃഖങ്ങള്‍ ഘനീഭവിച്ചിരുന്നു,
കണ്ണുനീരും എന്നേ ഉണങ്ങിയിരുന്നു.!
16.5.09
രാഷ്ട്രീയം
വലതന്‍ ജയിച്ചു.
ഇടതനോ തകര്‍ന്നു
ഇടതും വലതുമല്ലാത്ത പാവം ജനമോ
അവനെന്നും പെരുവഴിയില്‍
ജയത്തിന്റെ മാറ്റൊലിയില്‍
പരാജയത്തിന്റെ കരച്ചിലില്‍
വിശപ്പിന്റെ നിലവിളി അലിഞ്ഞുപോകുന്നു.
ഇടതനോ തകര്‍ന്നു
ഇടതും വലതുമല്ലാത്ത പാവം ജനമോ
അവനെന്നും പെരുവഴിയില്‍
ജയത്തിന്റെ മാറ്റൊലിയില്‍
പരാജയത്തിന്റെ കരച്ചിലില്‍
വിശപ്പിന്റെ നിലവിളി അലിഞ്ഞുപോകുന്നു.
14.5.09
ദൈവം
ചേതനയില്‍ വിടരാത്ത
മൊഴിയില്‍ തികയാത്ത
അറിവില്‍ ഒതുങ്ങാത്ത
മനസ്സില്‍ വിരിയുന്ന
വിണ്ണില്‍ വിളങ്ങുന്ന
പാരില്‍ വിളയുന്ന
നന്മയാണ് ദൈവം
ആ സ്നേഹമാണ് ദൈവം
മൊഴിയില്‍ തികയാത്ത
അറിവില്‍ ഒതുങ്ങാത്ത
മനസ്സില്‍ വിരിയുന്ന
വിണ്ണില്‍ വിളങ്ങുന്ന
പാരില്‍ വിളയുന്ന
നന്മയാണ് ദൈവം
ആ സ്നേഹമാണ് ദൈവം
3.5.09
ഇനി ഞാന്‍ ഉറങ്ങട്ടെ
കരളുറങ്ങി കനവുറങ്ങി
നിനവുറങ്ങി
നീഹാരത്തിന്‍ ജലകണങ്ങളില്‍
എന്‍ കവിതയുമുറങ്ങി
എന്റെ ഹൃത്തില്‍ പിടയ്ക്കുന്ന
ആഗ്രഹങ്ങളുമുറങ്ങി
ഇനി ഞാന്‍ ഉറങ്ങട്ടെ
ഉണരാതിരിക്കാന്‍ ഉറങ്ങട്ടെ..!
നിനവുറങ്ങി
നീഹാരത്തിന്‍ ജലകണങ്ങളില്‍
എന്‍ കവിതയുമുറങ്ങി
എന്റെ ഹൃത്തില്‍ പിടയ്ക്കുന്ന
ആഗ്രഹങ്ങളുമുറങ്ങി
ഇനി ഞാന്‍ ഉറങ്ങട്ടെ
ഉണരാതിരിക്കാന്‍ ഉറങ്ങട്ടെ..!
Subscribe to:
Posts (Atom)
