18.4.09

ഉദ്വേഗം

തെരഞ്ഞെടുപ്പ് കഴിഞ്ഞു
ജനക്കൂട്ടം പിരിഞ്ഞു
നേതാവിനും അണികള്‍ക്കും ഉദ്വേഗം
എന്താവും വിപാകം
രാമനും ചിരുതയ്ക്കും ഉദ്വേഗം
എങ്ങനെ നാളെ കഞ്ഞിവെക്കും !

10.4.09

മനുഷ്യന്‍

ഇസങ്ങളില്‍ കുടുങ്ങിയ ആത്മാവും
ആശയില്‍ കുരുങ്ങിയ ശരീരവും ,

മറക്കുന്ന മനുഷ്യത്വവും പിന്നീടൊരിക്കലും
മനുഷ്യനായി തീരുവാന്‍ കഴില്ലെന്നത്

മറക്കുകില്‍ മനുഷ്യനും മൃഗവുമെന്തു വിഭേദം .
രണ്ടുമൊരേ തൂവല്‍ പക്ഷികള്‍ മാത്രം .

4.4.09

മതം

മതമെന്തു നിന്റെ
ഇന്നവനും അത് ചോദിക്കുന്നു .

ഇന്നലെ വരെയെന്‍ ചങ്ങാതി
ഇന്നെന്റെ മതം ചോദിക്കുന്നു .

മതമെന്ന "മദം" നിന്റെ മതം .
മനുഷ്യത്വം അതെന്റെ മതം ഞാനും ചൊല്ലി .

28.3.09

ശ്രീ

പെറ്റമ്മതന്‍ മുലപ്പാലിനെന്നപോല്‍
സ്വന്തവും മഹത്വവുമെന്റെ മലയാളം
അതെന്റെ മഹിമ , എന്റെ കുളിര്‍മ്മ എന്റെ ശ്രീ .

വിദൂരത്തു പോയാലും നാട് മറഞ്ഞാലും
മറന്നാലും കിനാവില്‍ അലിഞ്ഞാലും
അതെന്റെ സ്വകാര്യം എന്റെ ശ്രീ .

19.3.09

കൊതി

നേതാക്കള്‍ക്ക് ജയിക്കാന്‍ കൊതി .
ബ്ലോഗേഴ്സിനു കമന്റിനു കൊതി .

യുദ്ധങ്ങളില്‍ ജയിക്കാന്‍ കൊതി .
തെറിവിളികളില്‍ മികയ്ക്കാന്‍ കൊതി .

പാര്‍ട്ടിയെ പിളര്‍ത്താന്‍ കൊതി .
പിളര്‍ത്തിയതിനെ തളര്‍ത്താന്‍ കൊതി .

ചിലതിനെ വളര്‍ത്താന്‍ കൊതി .
എങ്കിലും കൊതി മാറ്റിവെയ്ക്കുന്നതാണ് "മതി" .

13.3.09

കുട്ടി "ചിന്ത"കള്‍

ചിന്തിച്ചാല്‍ അന്തമില്ല .
ചിന്തിച്ചില്ലേല്‍ കുന്തവുമില്ല പോലും .

പോസ്റ്റിയാല്‍ വായനക്കാര്‍ വേണം .
പോസ്റ്റിയാല്‍ വായനക്കാര്‍ അറിയണം .

അപ്പോള്‍ ചിന്തയില്‍ വരണം .
ചിന്തയും വേണം ചിന്തിക്കുകയും വേണം .

8.3.09

ബ്ലോഗ് എഴുതാന്‍ കുട്ടിയും വരുന്നു .
പേരില്‍ മാത്രമേ കുട്ടിയുള്ളൂ .
കുട്ടിത്തമൊട്ടില്ല താനും .
മൂന്നു കുട്ടികള്‍ സ്വന്തമായും ഉണ്ട് .

ഞാന്‍ കുട്ടി .
വാമദേവന്‍ കുട്ടി .